ചുള്ളിമാനൂര്‍ കൊച്ചു ആട്ടുകാലില്‍ പെട്രോള്‍ വില്‍പന നടത്തിയ കട കത്തി നശിച്ചു

Update: 2022-02-15 07:05 GMT

തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂര്‍ കൊച്ചു ആട്ടുക്കാലില്‍ അനധികൃതമായി പെട്രോള്‍ വില്‍പന നടത്തിയ കട പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചുള്ളിമാനൂരില്‍ ഗ്യാസ് സിലിണ്ടറിന്റെ ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന കടയിലാണ് തീപിടുത്തമുണ്ടായത്. കടയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് പൊട്ടിതെറിച്ച് തൊട്ട് അടുത്ത കടയില്‍ തീ പിടിച്ചെങ്കിലും നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചത് വന്‍ ദുരന്തം ഒഴിവാക്കി.

വിതുര, നെടുമങ്ങാട് ഫയര്‍ യൂനിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുക്കുമെന്ന് നെടുമങ്ങാട് പോലിസ് അറിയിച്ചു.

Tags: