'ചര്‍ച്ച പുനരാരംഭിക്കാനുള്ള ദിവസം നിശ്ചയിക്കുക'; പ്രധാനമന്ത്രിയോട് ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടപ്പിച്ച് കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ നടത്തുന്ന സമരത്തിന്റെ അനുരജ്ഞനച്ചര്‍ച്ചയുടെ തിയ്യതി നിശ്ചയിക്കാന്‍ കര്‍ഷകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയത്.
രാജ്യത്ത് പ്രത്യേകതരം ജീവികള്‍ ഉണ്ടായിട്ടുണ്ടെന്നും ആന്ദോളന്‍ ജീവികളാണ് അവരെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് കര്‍ഷകര്‍ അനിഷ്ടം പ്രകടിപ്പിച്ചു. പ്രതിഷേധങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സുപ്രധാനമായ പങ്കുണ്ടെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.
അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും യോഗത്തിന്റെ തീയതിയും സമയവും സര്‍ക്കാര്‍ അറിയിക്കണമെന്നും മുതിര്‍ന്ന കര്‍ഷക നേതാവ് ശിവകുമാര്‍ കക്ക പറഞ്ഞു.
സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ ഒരിക്കലും വിസമ്മതിച്ചിട്ടില്ല. ഞങ്ങളെ സംഭാഷണത്തിനായി വിളിക്കുമ്പോഴെല്ലാം ഞങ്ങള്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഇനിയും അവരുമായി (സര്‍ക്കാര്‍) ചര്‍ച്ചയ്ക്ക് തയ്യാറാണ് - അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.