തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ച; കാല്‍മുട്ടിന്റെ ചികില്‍സക്കെത്തിയ യുവാവിന്റെ കൃഷ്ണമണി നീക്കം ചെയ്‌തെന്ന് പരാതി
തൃശ്ശൂര്‍; തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ച. കാല്‍മുട്ടിന്റെ ചികില്‍സക്കെത്തിയ യുവാവിന്റെ ഇരു കണ്ണുകളുടേയും കൃഷ്ണമണി നീക്കം ചെയ്‌തെന്ന് പരാതി. കാല്‍മുട്ടിന്റെ വേദനക്കെത്തിയ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടപ്പോഴാണ് കൃഷ്ണമണി നീക്കം ചെയ്തതായി അറിയുന്നത്.
ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ അണുബാധയാണ് കാരണം എന്നാണ് അറിയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട ആശുപത്രി രേഖകള്‍ ഇതുവരെയായും ലഭിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ യുവാവിന്റെ കുടുംബം പോലിസിനും മുഖ്യമന്ത്രിക്കും പരാതി കൈമാറി.