ആശിഷ് യെച്ചൂരിയുടെ വേര്‍പാട്; എസ്ഡിപിഐ അനുശോചിച്ചു

Update: 2021-04-22 08:06 GMT

കോഴിക്കോട്: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ അകാല വേര്‍പാടില്‍ എസ്.ഡി.പി.ഐ അനുശോചനം രേഖപ്പെടുത്തി. പ്രിയ മകന്റെ വേര്‍പാട് മൂലമുണ്ടായ ദു:ഖം താങ്ങാനുള്ള കരുത്ത് ഉറ്റവര്‍ക്ക് ഉണ്ടാവട്ടെയെന്നും വേര്‍പാടില്‍ വ്യസനിക്കുന്ന സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും ദേശീയ പ്രസിഡന്റ് എം കെ ഫൈസി പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ പറയുന്നു.

ഇന്ന് രാവിലെയാണ് യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചത്. മാധ്യമപ്രവര്‍ത്തകനായ ആശിഷിന് 35 വയസ്സായിരുന്നു.

Tags: