പുത്തന്‍വേലിക്കര മോളി വധകേസില്‍ പ്രതിക്ക് വധശിക്ഷ

Update: 2021-03-08 14:17 GMT

കൊച്ചി: പുത്തന്‍വേലിക്കര ബസ്സാര്‍ ഭാഗത്ത്, പടയാട്ടി വീട്ടില്‍ മോളി (60)യെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിക്ക് വധശിക്ഷ. ആസ്സാം നൗക ജില്ലയില്‍, ഹത്രപുലി ഗ്രാമത്തില്‍ പരിമള്‍ സാഹു (27)നെയാണ് നോര്‍ത്ത് പറവൂര്‍ ആഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മാനസികവെല്ലുവിളി നേരിടുന്ന മകനൊടൊപ്പം താമസിച്ചിരുന്ന മോളിയെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിയായ പരിമള്‍ സാഹു ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

2018 മാര്‍ച്ചിലാണ് സംഭവം നടന്നത്. വടക്കേക്കര എസ് എച്ച് ഒ എം.ആര്‍.മുരളി, പുത്തന്‍വേലിക്കര സബ് ഇന്‍സ്‌പെക്ടര്‍ സജീവ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍കുമാര്‍, ബാലകൃഷ്ണന്‍, സുനില്‍ദത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Tags: