മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ വാലിയ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2021-04-22 03:56 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ ഡോ. എ കെ വാലിയ കൊവിഡ് ബാധിച്ച് മരിച്ചു. 72 വയസ്സായിരുന്നു. ഡല്‍ഹി അപ്പോളൊ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.

നാല് തവണ എംഎല്‍എയായിരുന്ന അദ്ദേഹം അവസാനം ഡല്‍ഹി ലക്ഷ്മി നഗര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. നാലാം തവണ ഡല്‍ഹി മന്ത്രിസഭയില്‍ ആരോഗ്യം, നഗരവികസനം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ടിച്ചു.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 24,638 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 249 പേര്‍ മരിക്കുകയും ചെയ്തു.

Tags: