കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കൊവിഡ്

Update: 2020-10-01 12:08 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ്പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്പട്ടേല്‍ അദ്ദേഹം വീട്ടുനിരീക്ഷണത്തിലാണ്. ട്വിറ്ററിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം അറിയിച്ചത്.

'എനിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഞാനുമായി ബന്ധപ്പെട്ടഎല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അഭ്യര്‍ഥിക്കുന്നു-അഹമ്മദ്പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തേ കോണ്‍ഗ്രസ് നേതാക്കളായ മനു അഭിഷേക്‌സിങ്‌വി, തരുണ്‍ ഗോഗോയ് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.