നാല് ലക്ഷം രൂപവരെ സ്വയം തൊഴില്‍ വായ്പ; വയനാട് ജില്ലയില്‍നിന്നുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം

Update: 2022-02-15 10:56 GMT

കല്‍പ്പറ്റ; കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 60,000 രൂപ മുതല്‍ 4,00,000 രൂപ വരെയാണ് വായ്പ അനുവദിക്കുക. വയനാട് ജില്ലയില്‍നിന്നുള്ള പട്ടികജാതിയില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ തൊഴില്‍രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കവിയാന്‍ പാടില്ല. വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെയുള്ള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയും ഗുണഭോക്താവിന് തിരഞ്ഞെടുക്കാം.

വായ്പാതുക 6% പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കണം. കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ ജില്ലാ ഓഫിസില്‍ നിന്നും അപേക്ഷ ഫോറവും വിവരങ്ങളും ലഭ്യമാകും. ഫോണ്‍ :0493 6202 869 9400 068 512. 

Tags: