രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവം; അഭിസാര്‍ ശര്‍മ്മയുടെ അറസ്റ്റ് തടഞ്ഞ് കോടതി

Update: 2025-08-28 06:37 GMT

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത മാധ്യമപ്രവര്‍ത്തകന്‍ അഭിസാര്‍ ശര്‍മ്മയുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് തടഞ്ഞ് സുപ്രിംകോടതി. അതേസമയം, അദ്ദേഹത്തിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അപേക്ഷ കോടതി നിരസിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ് , എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പകരം, ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാനും കോടതി ആവശ്യപ്പെട്ടു.

'എഫ്‌ഐആറിനെ വെല്ലുവിളിക്കുന്ന കാര്യത്തില്‍, ഞങ്ങള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയുന്ന തരത്തില്‍ 4 ആഴ്ചത്തേക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' എന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

ശര്‍മ്മക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയെ വിമര്‍ശിച്ചു എന്നതിന്റെ പോരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കതിരേ നടപടിയെടുക്കുന്നത് ശരിയല്ലെന്നും ഒരു കേസ് തീര്‍പ്പാക്കുമ്പോള്‍ മറ്റൊന്ന് രജിസ്റ്റര്‍ ചെയ്യുന്ന നിലപാട് ശരിയല്ലെന്നും കപില്‍ സിബല്‍ വാദിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനുമുള്ള തന്റെ മൗലികാവകാശം വിനിയോഗിക്കുക മാത്രമാണ് അഭിസാര്‍ ശര്‍മ്മ ചെയ്തതെന്നും മാധ്യമങ്ങള്‍ക്കെതിരായ പ്രതികാര നടപടിയായി സംസ്ഥാനത്തിന് നിയമം ദുരുപയോഗം ചെയ്യാന്‍ കഴിയില്ലെന്നും ഹരജിയില്‍ പറയുന്നു.

Tags: