സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണി: ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

Update: 2020-11-05 03:53 GMT

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് ഭീഷണി സന്ദേശം പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി. വിമാനസര്‍വീസുകള്‍ തടസ്സുപ്പെടുത്തുമെന്നായിരുന്നു സന്ദേശം.

ലണ്ടനിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുളള രണ്ട് വിമാനങ്ങള്‍ തടസ്സെപ്പെടുത്തുമെന്നാണ് ലഭിച്ച സന്ദേശം. അതിന്റെ ഭാഗമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്- ഡിസിപി രാജീവ് രഞ്ജന്‍ പറഞ്ഞു.

സിഖ് ഫോര്‍ ജസ്റ്റിസ് എന്നത് യുഎസ്സ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയാണ്. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ അനുകൂലികളാണ്.

Tags: