'സുരക്ഷാഭീഷണി': 16 യുട്യൂബ് ചാനലുകള്‍ക്ക് വിലക്ക്

Update: 2022-04-25 13:58 GMT

ന്യൂഡല്‍ഹി: ആറ് പാകിസ്താന്‍ ചാനലുകള്‍ ഉള്‍പ്പടെ രാജ്യത്ത് 16 യുട്യൂബ് ചാനലുകള്‍ക്ക് വിലക്ക്. വിലക്കേര്‍പ്പെടുത്തിയവയില്‍ ഒരു ഫേസ് ബുക്ക് അക്കൗണ്ടും ഉള്‍പ്പെടുന്നു. രാജ്യത്തിന് ഹാനികരമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, രാജ്യസുരക്ഷ, വിദേശബന്ധങ്ങളെ ദോഷകരമായി ബാധിക്കല്‍, ക്രമസമാധാനപാലനം തുടങ്ങി വകുപ്പുകളാണ് കാരണമായി പറഞ്ഞിരിക്കുന്നത്.

നിരോധനമേര്‍പ്പെടുത്തിയ ചാനലുകള്‍ സമൂഹത്തില്‍ സ്പര്‍ധവര്‍ധിപ്പിക്കുന്നതായും സുരക്ഷാഭീഷണിയുണ്ടാക്കുന്നതായും തെറ്റായ സന്ദേശങ്ങള്‍ പ്രസരിപ്പിക്കുന്നതായും സര്‍ക്കാര്‍ ആരോപിക്കുന്നു.

ഇപ്പോള്‍ നിരോധിച്ച 16 ചാനലിനും ചേര്‍ന്ന് 68 കോടി വ്യൂവര്‍ഷിപ്പാണ് ഉള്ളത്.

ഐടി ആക്റ്റ് 2021ന്റെ റൂള്‍ 18 അനുസരിച്ചാണ് നടപടി.

നിരോധിച്ച ചാനലുകളില്‍ സൈനി എഡ്യൂക്കേഷന്‍ റിസര്‍ച്ച്, ഹിന്ദി മേ ദേഖോ, ടെക്‌നിക്കല്‍ യോഗേന്ദ്ര, ആജ് തേ ന്യൂസ്, എസ്ബിബി ന്യൂസ്, ഡിഫെന്‍സ് ന്യൂസ് 24x7, ദി സ്റ്റിഡി ടൈം, എംആര്‍എഫ് ടിവി ലൈവ്, തഹാഫൂസ് ഇ ദീന്‍ ഇന്ത്യ എന്നിവയും ഉള്‍പ്പെടുന്നു.

Tags:    

Similar News