സുരക്ഷാ നടപടി: വിശുദ്ധ ഹറമില്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ചു തുടങ്ങി

വ്യത്യസ്ത വലിപ്പത്തില്‍ പെട്ട 74 ഡിജിറ്റല്‍ സ്‌ക്രീനുകളാണ് ഹറമില്‍ സ്ഥാപിക്കുന്നത്.

Update: 2021-03-27 04:14 GMT

മക്ക: തീര്‍ഥാടകരുടെ സുരക്ഷ നടപടികള്‍ക്കും, ആള്‍ക്കൂട്ട നിയന്ത്രണത്തിനും സഹായിക്കുന്നതിനു വേണ്ടി വിശുദ്ധ ഹറമില്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ചു തുടങ്ങി. വ്യത്യസ്ത ഭാഷകളിലുള്ള ഹ്രസ്വ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനുകള്‍ സൈന്‍ ബോര്‍ഡുകളായും പ്രവര്‍ത്തിക്കും. ഇതിലൂടെ ആരോഗ്യ, വൈജ്ഞാനിക സന്ദേശങ്ങളും നല്‍കും.


ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത വലിപ്പത്തില്‍ പെട്ട 74 ഡിജിറ്റല്‍ സ്‌ക്രീനുകളാണ് ഹറമില്‍ സ്ഥാപിക്കുന്നത്. ഇതില്‍ 50 സ്‌ക്രീനുകള്‍ ഇതിനകം സ്ഥാപിച്ച് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴി കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 24 സ്‌ക്രീനുകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഉള്ളടക്കങ്ങളില്‍ ഏതു സമയവും എളുപ്പത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നതിനാണ് ഇവയെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്നത്.




Tags:    

Similar News