പുല്‍വാമയില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു

Update: 2022-04-27 14:25 GMT

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു. പുല്‍വാമയിലെ മിട്രിഗം പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് കശ്മീര്‍ സോണ്‍ പോലിസ് ട്വീറ്റ് ചെയ്തു.

ഞായറാഴ്ചയും പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അതില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ ലഷ്‌കഇ തയ്യിബക്കാരാണെന്ന് പോലിസ് പറഞ്ഞു. ഒരാള്‍ കമാന്‍ഡറുമാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരില്‍ വലിയ തോതിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

Tags:    

Similar News