സെക്രട്ടേറിയറ്റിലെ തീപിടിത്തം; അട്ടിമറിയില്ലെന്ന് ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തല്‍.

ആഗസ്ത് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്.

Update: 2020-09-17 15:21 GMT
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തല്‍.


ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുണ്ടായ തീപിടിത്തമെന്നാണ് എ . കൗശിഗന്‍ അധ്യക്ഷനായ സമിതിയുടെയും കണ്ടെത്തല്‍. പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന കണ്ടെത്തലും റിപോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ആഗസ്ത് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാന്‍ തീവച്ചതാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.