രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസ്; അതിജീവിതയുടെ മൊഴി എടുക്കാന്‍ അന്വേഷണസംഘം ബെംഗളൂരുവിലേക്ക്

Update: 2025-12-07 05:02 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ബെംഗളൂരുവിലേക്ക് പോകും. അിജീവിതയുടെ മൊഴിയെടുത്ത ശേഷം മാത്രമാകും തുടര്‍നടപടിളെന്നാണ് വിവരം. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു രണ്ടാമത്തെ കേസിലും മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്.

എന്നാല്‍ രണ്ടാമത്തെ പീഡനപരാതിയില്‍ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് നടപടി. പീഡനപരാതിയില്‍ കാലതാമസം വിഷയമാകില്ലെന്നും കോടതി അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആണിതെന്നും അറസ്റ്റ് തടയണമെന്നും രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസ് കെട്ടിച്ചമച്ചതാണെന്നും ഇങ്ങനെയൊരു ബലാല്‍സംഗമേ നടന്നിട്ടില്ലെന്നും ഇങ്ങനെയൊരു പരാതിക്കാരിയുണ്ടോ എന്ന് സംശയമാണെന്നും രാഹുല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ആണോ പെണ്ണോ എന്ന കാര്യത്തിലും സംശയമുണ്ടെന്നും പറയുന്നു.

രാഹുല്‍ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവില്‍ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത്. ഇതിനിടെ, രാഹുലിന്റെ സഹായിയെയും ഡ്രൈവറേയും എസ്‌ഐടി കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ഇവരെ പാലക്കാട്ടെത്തിച്ച് തെളിവെടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.അന്വേഷണസംഘത്തെ കബളിപ്പിക്കാന്‍ രാഹുല്‍ ദൃശ്യം മാതൃകയില്‍ മൊബൈല്‍ ഫോണ്‍ കൈമാറിയതായും സംശയമുണ്ട്. നിലവില്‍ രാഹുലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫിസ് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

Tags: