രണ്ടാംഘട്ട വോട്ടെടുപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് പ്രചാരണം അവസാനിക്കും

Update: 2020-12-08 02:12 GMT

തുരുവനന്തപുരം: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് പ്രചാരണം അവസാനിക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ നിശ്ശബ്ദ പ്രചാരണമാണ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട തുടങ്ങി അഞ്ച് തെക്കന്‍ ജില്ലകളില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്.

അവസാനഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ 14നാണ്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍.

ഡിസംബര്‍ 16ാം തിയ്യതി വോട്ടെണ്ണി വിജയികളെ പ്രഖ്യാപിക്കും.