ഇടുക്കി ജില്ലയില്‍ മുന്‍നിര വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് കോവാക്‌സിന്‍ മാര്‍ച്ച് 18, 19, 20 തീയതികളില്‍
ഇടുക്കി: ഫെബ്രുവരി 12 നും 20 നും ഇടയില്‍ കോവാക്‌സിന്‍ സ്വീകരിച്ച മുന്‍നിര വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ മാര്‍ച്ച് 18, 19, 20 തീയതികളില്‍ അവര്‍ വാക്‌സിന്‍ സ്വീകരിച്ച കേന്ദ്രങ്ങളില്‍ നിന്ന് തന്നെ നല്‍കും. പാഴാകുന്ന വാക്‌സിന്‍ സോസുകളുടെ എണ്ണം കുറക്കുന്നതിനായാണ് അടുത്തടുത്ത തിയതികളിലായി വാക്‌സിന്‍ വിതരണം ക്രമീകരിച്ചിരിക്കുന്നത്. 2,555 പേരാണ് ആദ്യഘട്ടം കോവാക്‌സിന്‍ സ്വീകരിച്ചത്.
വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചുവടെ:
(വിതരണ തീയതി, കേന്ദ്രം, പരമാവധി വാക്‌സിന്‍ നല്‍കുന്നവരുടെ എണ്ണം എന്നീ ക്രമത്തില്‍)
മാര്‍ച്ച് 19, 20 തീയതികളില്‍ ജില്ലാ ആശുപത്രി തൊടുപുഴ (101)
20 ന് പെരുവന്താനം കുടുംബാരോഗ്യ കേന്ദ്രം (42)
19നും 20നും കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രം (198)
വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം (152)
18, 19, 20 തീയതികളില്‍ മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രം (417)
ജില്ലാ ആശുപത്രി ഇടുക്കി (569)
20 ന് കട്ടപ്പന താലൂക്ക് ആശുപത്രി (63)
പീരുമേട് താലൂക്ക് ആശുപത്രി (40)
ദേവികുളം സാമൂഹിക ആരോഗ്യ കേന്ദ്രം (90)
ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രം (40)
വാത്തിക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രം (71)
19, 20 തീയതികളില്‍ നെടുങ്കണ്ടം താലൂക്ക് ആശുപ്രതി (110)
ശാന്തന്‍പാറ പ്രാഥമിക ആരോഗ്യ കേന്ദ്രം (157)
പുറപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം (232)
ഉടുമ്പന്‍ചോല സാമൂഹിക ആരോഗ്യ കേന്ദ്രം (101)
ദേവിയാര്‍ കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രം (172).
