ആദ്യ എല്‍ ക്ലാസ്സിക്കോ ഇന്ന്; ബാഴ്‌സയും മാഡ്രിഡും ഒപ്പത്തിനൊപ്പം

ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാപ് നൗവിലാണ് സ്പാനിഷ് ലീഗിലെ ചിര വൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സയും ഏറ്റുമുട്ടുന്നത്.

Update: 2019-12-18 07:53 GMT

ക്യാപ് നൗ; ലോകഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ ഇന്ന്. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാപ് നൗവിലാണ് സ്പാനിഷ് ലീഗിലെ ചിര വൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സയും ഏറ്റുമുട്ടുന്നത്. ഒക്ടോബര്‍ 26ന് നടത്തേണ്ടിയിരുന്ന മല്‍സരമാണ് ഇന്ന് നടക്കുന്നത്.

ബാഴ്‌സലോണയിലെ കറ്റാലന്‍സ് പ്രക്ഷോഭത്തെ തുടര്‍ന്നാണ് മല്‍സരം മാറ്റിവച്ചത്. 11 മല്‍സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് റയല്‍ മാഡ്രിഡ് ഇന്നിറങ്ങുന്നത്. ലീഗില്‍ ഇരു ടീമിനും 35 പോയിന്റാണുള്ളത്. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള ബാഴ്‌സയാണ് ലീഗില്‍ ഒന്നാമത്. ഇന്ന് ജയിക്കുന്ന ടീം ഒന്നാം സ്ഥാനത്തേക്ക് കുതിക്കും. ഈഡന്‍ ഹസാര്‍ഡ് ഇന്ന് ടീമിനായി ഇറങ്ങില്ലെങ്കിലും ഏറ്റവും മികച്ച ആക്രമണ നിരയെയാണ് മാഡ്രിഡ് ഇറക്കുക. ആര്‍തുറും ഡെംബലെയും പരിക്ക് കാരണം ഇന്ന് ബാഴ്‌സയ്ക്കായി ഇറങ്ങില്ല. മെസ്സി, ഗ്രീസ്മാന്‍, സുവാരസ് ഇന്നിവര്‍ ആദ്യമായിറങ്ങുന്ന എല്‍ ക്ലാസ്സിക്കോ എന്ന പ്രത്യേകതയും ഈ മല്‍സരത്തിനുണ്ട്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരം. റയലിനെതിരേ ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ ജയിച്ച റെക്കോഡ് ബാഴ്‌സലോണയ്ക്കാണുള്ളത്. 


Tags:    

Similar News