വീട്ടില്‍ നിന്ന് ചെയ്യാവുന്ന തൊഴിലുണ്ടോ? കൊറോണ കാലത്ത് തൊഴിലന്വേഷകര്‍ കൂടുതല്‍ തിരഞ്ഞ വാക്ക് 'ഇ- വര്‍ക്ക് ഫ്രം ഹോം'

2019 സെപ്റ്റംബര്‍ മുതല്‍ ഇതുവരെ ഇന്‍ഡീഡ് ഇന്ത്യയില്‍ തിരഞ്ഞ വാക്കുകളില്‍ 'വര്‍ക്ക് ഫ്രം ഹോം' 278 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

Update: 2020-04-04 06:55 GMT

ന്യൂഡല്‍ഹി: കൊറോണ കാലം തൊഴിലുകള്‍ നഷ്ടപ്പെടുത്തുക മാത്രമല്ല, തൊഴിലന്വേഷകരുടെ തൊഴില്‍ സങ്കല്‍പ്പത്തിലും മാറ്റം വരുത്തിയിരിക്കുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം തൊഴിലന്വേഷകരായ യുവാക്കള്‍ പ്രത്യേകിച്ചും ഈ നൂറ്റാണ്ടില്‍ ജനിച്ചവര്‍ ജോബ് സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകളിലൊന്ന് ഇ വര്‍ക്ക് ഫ്രം ഹോം എന്നാണ്. ഇറിമോട്ട്, വര്‍ക്ക് ഫ്രം ഹോം ഓണ്‍ലൈന്‍, തുടങ്ങിയ ഫ്രയിസുകളാണ് പിന്നെ തിരഞ്ഞത്. ഇത്തരം ഫ്രയിസുകള്‍ തിരയുന്നതില്‍ 2020 ഫെബ്രുവരിക്കു ശേഷം ഇന്‍ഡീഡ് ഇന്ത്യ ജോബ് സൈറ്റില്‍ 261 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നാണ് കണക്കാക്കുന്നത്. അതേസമയം ഇത്തരം തൊഴിവസരങ്ങളില്‍ ഈ കാലയളവില്‍ ഒരു മാറ്റവും ഉണ്ടായിട്ടുമില്ല.

2019 സെപ്റ്റംബര്‍ മുതല്‍ ഇതുവരെ ഇന്‍ഡീഡ് ഇന്ത്യയില്‍ തിരഞ്ഞ വാക്കുകളില്‍ 'വര്‍ക്ക് ഫ്രം ഹോം' 278 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

''ഇന്ത്യയിലെ തൊഴില്‍ശക്തിയില്‍ പ്രധാന വിഭാഗമായ യുവാക്കള്‍ ഇന്ന് തൊഴില്‍ ഫ്‌ലക്‌സിബിലിറ്റിക്ക് വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്. അതേസമയം ഇതുപോലുളള കാലങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം സുപ്രധാനമാണു താനും. ഒരു സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം ഇത്തരം തൊഴിലാളികള്‍ സുപ്രധാനമാണ്. അത് തൊഴിലാളികള്‍ക്ക് മാത്രമല്ല, തൊഴില്‍ദാതാക്കള്‍ക്കും ഗുണകരമാണ്''-ഇന്‍ഡീഡ് ഇന്ത്യയിലെ ചീഫ് ഇക്കണോമിസ്റ്റ് പവല്‍ അഡ്രിജന്‍ പറയുന്നു.

ഇന്‍ഡീഡ് ഇന്ത്യയുടെ കണക്കുപ്രകാരം 83 ശതമാനം തൊഴിലന്വേഷകരും പുറത്തുനിന്ന് ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. 53ശതമാനം പേരും തങ്ങളുടെ ശമ്പളത്തില്‍ അതിനനുസരിച്ച് കുറവ് വരുത്താനും തയ്യാറാണ്.

56ശതമാനം തൊഴിലാളികളും 83 ശതമാനം തൊഴില്‍ദായകരും ഇത്തരം തൊഴില്‍രീതി ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും വിശ്വസിക്കുന്നു. 

Similar News