കടല്‍ക്ഷോഭം; ഗോതീശ്വരത്ത് 9 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Update: 2021-07-28 10:39 GMT

കോഴിക്കോട്: ശക്തമായ കടല്‍ക്ഷോഭ ഭീഷണിയെ തുടര്‍ന്ന് ബേപ്പൂര്‍ വില്ലേജിലെ ഗോതീശ്വരം ഭാഗത്തുനിന്നും ഒന്‍പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 11 സ്ത്രീകള്‍, രണ്ട് കുട്ടികള്‍, ആറ് പുരുഷന്മാര്‍ എന്നിവരുള്‍പ്പെടെ 19 പേരെയാണ് ബേപ്പൂര്‍ ജി എല്‍ പി സ്‌കൂളിലേക്ക് മാറ്റിയത്. ചില കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. വീടുകളിലേക്ക് തിരയടിക്കുകയും വെള്ളം കയറുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ബേപ്പൂര്‍ ബീച്ച് പരിസരത്തും കടല്‍ക്ഷോഭ ഭീഷണിയുണ്ട്.




Tags:    

Similar News