വടകര, കൊയിലാണ്ടി മേഖലയില്‍ കടല്‍ക്ഷോഭം; നൂറു കണക്കിനു വീടുകളില്‍ വെളളം കയറി; പ്രദേശവാസികള്‍ പ്രതിഷേധത്തില്‍
വടകര: വടകര, കൊയിലാണ്ടി മേഖലയില്‍ കടല്‍ക്ഷോഭം ശക്തമായി. പുറങ്കര, കൊയിലാണ്ടി വളപ്പ്, പാണ്ടികശാല വളപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. പല വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി.
അതിനിടയില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങി. വര്‍ഷാവര്‍ഷം കടല്‍ക്ഷോഭം ഉണ്ടാകുമ്പോഴൊക്കെ എംഎല്‍എയും എംപിയും നോക്കിപ്പോവുകയല്ലാതെ കടല്‍ഭിത്തിയോ പുലിമുട്ടോ സ്ഥാപിക്കാന്‍ തയ്യാറാവാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്ത് ഇപ്പോഴും കുടിവെള്ളമില്ല, കിട്ടുന്നത് ഉപ്പുവെള്ളമാണ്. കടല്‍ഭിത്തിയുടെ പ്രശ്‌നം കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയപ്പോള്‍ 100 മീറ്റര്‍ കടല്‍ഭിത്തി കെട്ടാന്‍ അനുമതിയായെന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉറപ്പുനല്‍കിയതെന്നും എന്നാല്‍ ഇതുവരെയും അത് നടപ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.