സംസ്ഥാനത്തെ 10 ഇടങ്ങളില്‍ തീരശോഷണമുണ്ടായി; പഠനം നടത്തണമെന്ന് ഫിഷറീസ് മന്ത്രി

മഴക്കാലം വരുന്നതോടെ തീരശോഷണം കൂടും

Update: 2021-06-01 04:24 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ഇടത്ത് തീരശോഷണമുണ്ടായതായി ജലവിഭവമന്ത്രിക്കായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. പിസി വിഷ്ണുനാഥാണ് തീരപ്രതിസന്ധിയെ കുറിച്ചുള്ള അടന്തിരപ്രമേയത്തിന് അനുമതി തേടിയത്. പ്രമേയത്തിന്മേലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

യാസ് ചുഴലിക്കാറ്റാണ് ശോഷണത്തിന് വേഗം കൂട്ടിയതെന്നും മന്ത്രി പറഞ്ഞു. മഴക്കാലം കഴിഞ്ഞാല്‍ തീരസംരക്ഷണ നടപടികള്‍ ആരംഭിക്കും. അതേസമയം, ഇതു സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ടെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു.

മഴക്കാലം വരുന്നതോടെ തീരശോഷണം ഇനിയും കൂടും. തിരുവനന്തപുരം ശംഖുമുഖം ഉള്‍പ്പെടെയുള്ള സുരക്ഷതീരങ്ങളും കടലെടുത്തുകൊണ്ടിരിക്കുകയാണ്. കടല്‍കയ്യേറിയുള്ള പോര്‍ട്ട് നിര്‍മാണവും കടല്‍ക്ഷോഭവുമാണ് ഇതിന് കാരണം.

Tags: