തിരുവനന്തപുരം: തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന തീരദേശവാസികളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് ജില്ല കലക്ടർ.
കടൽക്ഷോഭം കാരണം ബീമാപള്ളി മുതൽ പള്ളിത്തുറ വരെയുള്ള പ്രദേശങ്ങളിൽ ധാരാളം വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. മിക്കവയും പൂർണമായും തകർന്നു. കടലിൽ ഇറങ്ങാൻ കഴിയാത്തതും മൽസ്യബന്ധനത്തിനുപ്രയോഗിക്കുന്ന സംവിധാനങ്ങളിൽ മിക്കവക്കും കേടുപാടുകൾ സംഭവിച്ചതും ഉപജീവന മാർഗവും ഇല്ലാതാക്കി.
നിലവിൽ കടലാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ നിന്നു ആളുകളെ ഒഴിപ്പിക്കാനും പുനരധിവസിപ്പിക്കാനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.