അരിയല്ലൂരില്‍ കടലാക്രമണം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എസ്ഡിപിഐ

Update: 2021-05-14 15:00 GMT

വള്ളിക്കുന്ന്: അരിയല്ലൂര്‍ ബീച്ചില്‍ കടലാക്രമണം മൂലം കടലെടുത്ത പ്രദേശത്തെ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം കടലാക്രമണം നടന്നപ്പോള്‍ ടിപ്പുസുല്‍ത്താന്‍ റോഡ് പൂര്‍ണമായും തകര്‍ന്നിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നും റോഡ് പുനര്‍നിര്‍മിക്കുന്നതിനൊപ്പം കടല്‍ഭിത്തിയും നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. കടല്‍ഭിത്തി നിര്‍മിക്കുന്ന പ്രദേശം ആമ സംരക്ഷണ മേഖലയാണെന്ന് അവകാശപ്പെട്ട് ചിലര്‍ രംഗത്തുവന്നതും തടസ്സമായി.

2005നു ശേഷം ഈ പ്രദേശങ്ങളില്‍ ആമകള്‍ മുട്ടയിടാന്‍ വരാറില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്. മറ്റ് പല പ്രദേശങ്ങളില്‍ നിന്നും ഇത്തരം വാദങ്ങളുമായി വരുന്നവര്‍ക്ക് പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍ അറിയില്ലെന്നും പരപ്പാല്‍ നിവാസികള്‍ പറയുന്നു. എന്തു സാഹചര്യത്തിലും റോഡ് പുനര്‍നിര്‍മിക്കണമെന്ന് എസ്ഡിപിഐ ആനങ്ങാടി ബ്രാഞ്ച് കമ്മറ്റി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇരു വൃക്കകളും തകരാറിലായ വയലികകത്ത് ഹംസയുടെ വീടിന്റെ പരിസരം പൂര്‍ണമായും കടലെടുത്തിരിക്കുകയാണ്. അടിയന്തമായി പരപ്പാല്‍ പ്രദേശവാസികളുടെ സംരക്ഷണം സര്‍ക്കാര്‍ എറ്റെടുക്കണമെന്നും ബ്രാഞ്ച് കമ്മറ്റി ആവിശ്യപ്പെട്ടു. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ ഹനീഫ, സാബിത്ത് ആനങ്ങാടി, ഷമീര്‍ അരിയല്ലൂര്‍, അര്‍ഷദ് അരിയല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News