വഴിയോരക്കച്ചവടക്കാരെ ദ്രോഹിക്കുന്ന പോലിസ് നടപടിക്കെതിരേ പത്തിരിപ്പാലയില്‍ എസ്ഡിടിയു പ്രതിഷേധം

Update: 2021-07-07 06:22 GMT

പത്തിരിപ്പാല: വഴിയോരക്കച്ചവടക്കാരെ ദ്രോഹിക്കുന്ന പോലിസ് നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്തിരിപ്പാലയില്‍ എസ്ഡിടിയു പ്രതിഷേധം. കേരള സര്‍ക്കാര്‍ കൊറോണയുടെ മറവില്‍ പോലിസിനെ ഉപയോഗിച്ച് വഴിയോര കച്ചവടക്കാരെ ബലംപ്രയോഗിച്ച് മാറ്റുകയും പിഴ ചുമത്തുകയും ചെയ്യുന്നതായി നേതാക്കള്‍ ആരോപിച്ചു.

പാവപ്പെട്ട വഴിയോര കച്ചവടക്കാരെ കഷ്ടത്തിലാക്കുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കച്ചവടക്കാരെ ജീവിക്കാന്‍ അനുവദിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന് പഞ്ചായത്ത് കോഡിനേറ്റര്‍, അബൂ താഹിര്‍, പത്തിരിപ്പാല യൂണിറ്റ് കണ്‍വീനര്‍ അയ്യൂബ് എന്നിവര്‍ നേതൃത്വം കൊടുത്തു.