എസ്.ഡി.റ്റി.യു മലപ്പുറം ജില്ലാ സെക്രട്ടറി പി എ ഷംസുദ്ദീന്റെ പിതാവ് മരിച്ചു

Update: 2022-02-03 08:19 GMT

പുത്തനത്താണി: എസ്.ഡി.റ്റി.യു മലപ്പുറം ജില്ലാ സെക്രട്ടറി പി.എ ഷംസുദ്ദീന്റെ പിതാവ് വെട്ടിച്ചിറ സ്വദേശി പള്ളിയറമ്പന്‍ അവറാന്‍ കുട്ടി (83) മരിച്ചു. ദീര്‍ഘകാലം വെട്ടിച്ചിറയിലെ മണ്ഡലം മുസ് ലിം ലീഗ് ഓഫിസ് സെക്രട്ടറിയായിരുന്നു.

സ്വതന്ത്ര കര്‍ഷക സംഘം തിരൂര്‍ നിയോജക മണ്ഡലം ഭാരവാഹി, ലഹരി നിര്‍മാര്‍ജന സമിതി ജില്ലാ കമ്മിറ്റി അംഗം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കെ.എം.സി.സി നേതാവ് ഡോ. പുത്തൂര്‍ റഹ്മാന്‍ സഹോദരനാണ്.

ഭാര്യ: ആയിഷ

മക്കള്‍: സാഹിറ, സകീന.

മരുമക്കള്‍: ബഷീര്‍, ഉമ്മര്‍, സാജിദ.

മയ്യിത്ത് ഖബറടക്കം ഇന്ന് (വ്യാഴം) വൈകുന്നേരം 4 മണിക്ക് വെട്ടിച്ചിറ ജുമാ മസ്ജിദില്‍. 

Tags: