റോഡ് നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Update: 2020-04-26 10:09 GMT

മുവാറ്റുപുഴ: മുളവൂര്‍ അമ്പലംപടിവീട്ടൂര്‍ റോഡ് നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ മുളവൂര്‍ ബ്രാഞ്ച് സെക്രട്ടറി റഫീഖ്, പ്രവര്‍ത്തകരായ സിദ്ധിഖ്, ഷാനിഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബിഎം & ബിസി നിലവാരത്തില്‍ നടക്കുന്ന റോഡിന്റെ പണിയില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടേയോ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടേയോ മേല്‍നോട്ടം ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ റോഡിന്റെ പണിയില്‍ സാങ്കേതിക പിഴവുകളും ക്രമക്കേടുമുണ്ടായിട്ടുണ്ട്. വീതി കൂട്ടുന്നതിന് ആവശ്യമായ താഴ്ചയില്‍ മണ്ണെടുക്കുകയും ചെയ്തിട്ടില്ല. കൃത്യമായി റോളര്‍ ഉപയോഗിച്ച് ഒതുക്കിയിട്ടുമില്ല. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡില്‍ നിന്നും വ്യാപമായി പൊടിയുയര്‍ന്നിരുന്നു. ഇത് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടാവുകവും ചെയ്തു. ഇതിനെ തുടര്‍ന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

റോഡ് നിര്‍മാണത്തിലെ അപാകതകള്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പരിഹരിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ മുളവൂര്‍ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. 

Tags: