എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം ശനിയാഴ്ച ആലുവയില്‍

Update: 2021-12-31 07:22 GMT

തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം ശനിയാഴ്ച ആലുവയില്‍ നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ നിഷ്ഠൂര കൊലപാതകം, പോലിസ് സേനയിലെ ആര്‍എസ്എസ് നിയന്ത്രണം തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിക്കും.

Tags:    

Similar News