എസ്ഡിപിഐ സംസ്ഥാന ഭാരവാഹികള്‍ക്ക് തലസ്ഥാനത്ത് ഇന്ന് സ്വീകരണം: വൈകീട്ട് നാലിന് റാലിയും പൊതുസമ്മേളനവും

പൊതുസമ്മേളനം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ് മൈസൂര്‍ ഉദ്ഘാടനം ചെയ്യും. സ്വീകരണത്തിന് നന്ദി അര്‍പ്പിച്ച് നിയുക്ത എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സംസാരിക്കും.

Update: 2021-10-12 08:01 GMT

തിരുവനന്തപുരം: എസ്ഡിപിഐ നിയുക്ത സംസ്ഥാന ഭാരവാഹികള്‍ക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ചൊവ്വാഴ്ച) തലസ്ഥാന നഗരിയില്‍ സ്വീകരണം നല്‍കും. സ്വീകരണറാലി വൈകീട്ട് നാലിന് അട്ടക്കുളങ്ങരയില്‍ നിന്നാരംഭിച്ച് നന്ദാവനം മുസ്‌ലിം അസോസിയേഷന്‍ ഹാളില്‍ സമാപിക്കും.

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ് മൈസൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിക്കും. സ്വീകരണത്തിന് നന്ദി അര്‍പ്പിച്ച് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സംസാരിക്കും.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയി അറയ്ക്കല്‍, പി കെ ഉസ്മാന്‍, അജ്മല്‍ ഇസ്മായീല്‍, ട്രഷറര്‍ എ കെ സലാഹുദ്ദീന്‍, സംസ്ഥാന സെക്രട്ടറിമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍, സംസ്ഥാന സമിതി അംഗങ്ങള്‍ സംബന്ധിക്കും.

പാരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് പറഞ്ഞു.

Tags: