കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യമറിയിച്ച് എസ്ഡിപിഐ മാര്‍ച്ച്

Update: 2021-09-27 10:42 GMT

തിരുവനന്തപുരം: പത്തു മാസമായി സമരം ചെയ്യുന്ന കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത ബന്ദിന് ഐക്യദാര്‍ഢ്യമറിയിച്ച് എസ്ഡിപിഐ മാര്‍ച്ച് നടത്തി. ഐക്യദാര്‍ഢ്യമാര്‍ച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം അധ്യക്ഷത വഹിച്ചു. ജില്ലാഉപാധ്യക്ഷന്‍ കരമന ജലീല്‍, ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ കമ്മിറ്റിയംഗം ഷജീര്‍ വട്ടിയൂര്‍ക്കാവ് എന്നിവര്‍ സംസാരിച്ചു.

തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലം നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാര്‍ട്ടി മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ബങ്കെടുത്തു.

പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് തമ്പാനൂര്‍ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷന് മുന്‍പിലാണ് സമാപിച്ചത്.

മൂന്ന് കാര്‍ഷികനിയമത്തിനും വൈദ്യുതിബില്ലിനും എതിരായി ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം പത്തു മാസം പിന്നിടുമ്പോഴാണ് ബന്ദ്. ചര്‍ച്ചയ്ക്കുപോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് അഞ്ഞൂറില്‍പ്പരം കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍മോര്‍ച്ച(എസ്‌കെഎം) ബന്ദിന് ആഹ്വാനം ചെയ്തത്.

Tags:    

Similar News