കുമരകത്തെ ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് പ്രതിപക്ഷ നേതാവിന്റെ അറിവോടെയെന്ന് എസ്ഡിപിഐ

Update: 2025-12-27 17:42 GMT

കോട്ടയം: ബിജെപിയുടെ പരസ്യ പിന്തുണ നേടിയാണ് യുഡിഎഫ് കുമരകത്ത് ഭരണത്തില്‍ വന്നിരിക്കുന്നത്. ഇത് ബിജെപിയും യുഡിഎഫും തമ്മിലുള്ള ധാരണയുടെ വ്യക്തമായ തെളിവാണ്. കോട്ടയം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐയുടെ പിന്തുണ നിരസിച്ഛ് രാജിവച്ചവര്‍ കുമരകത്ത് രാജിവെക്കാത്തത് സംഘപരിവാറുമായുള്ള കൂട്ടുകെട്ടിന്റെ ഫലമായാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇത് അറിഞ്ഞില്ല എന്നു പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ് വരുംകാലയളവില്‍ ഇതിന് പൊതുജനം മറുപടി നല്‍കുമെന്നും യു നവാസ് പറഞ്ഞു.

ബിജെപിയുമായി കൂട്ടുകൂടാന്‍ യുഡിഎഫിന് യാതൊരു മടിയും ഇല്ലാത്ത അവസ്ഥയാണ്. ജില്ലയില്‍ പലയിടങ്ങളിലും എസ്ഡിപിഐയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ച് നില്‍ക്കുമ്പോള്‍ ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാട് യുഡിഎഫ് തുടരുന്നതിന്റെ തെളിവാണ് കുമരകത്ത് ഉണ്ടായിരിക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐയെ തോല്‍പ്പിക്കാന്‍ ഒരുമിച്ച് നിന്നവര്‍ കുമരകത്ത് ബിജെപിക്കൊപ്പം ചേരുന്ന കാഴ്ചയാണ് കാണുന്നത് എന്നും ഇത് പൊതുജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

Tags: