അപകടം തുടര്‍ക്കഥ; ട്രാഫിക് സിഗ്‌നലില്‍ റീത്ത് സമര്‍പ്പിച്ച് എസ് ഡിപി ഐ

Update: 2024-08-28 17:35 GMT

മലപ്പുറം: മലപ്പുറം-കിഴക്കേതല ജങ്ഷനിലെ ട്രാഫിക് സിഗ്‌നല്‍ നാളുകളായി പ്രവര്‍ത്തനരഹിതമായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധം. എസ്ഡിപിഐ മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ട്രാഫിക് സിഗ്‌നലില്‍ റീത്ത് സമര്‍പ്പിക്കുകയും ചെയ്തു. മലപ്പുറം മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് അബൂബക്കര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സല്‍മാന്‍ ഫാരിസ്, ജോയിന്റ് സെക്രട്ടറിമാരായ യൂനുസ് വെന്തൊടി, മുനീര്‍ ഹാജിയാര്‍പള്ളി, ഖജാഞ്ചി മുജീബ് റഹ്മാന്‍, കമ്മിറ്റി അംഗമായ സാദിക്ക് ചെമ്മങ്കടവ് പങ്കെടുത്തു.

Tags: