ലോക്ക് ഡൗണിന്റെ പേരില്‍ റോഡുകള്‍ മണ്ണിട്ട് തടഞ്ഞത് പ്രതിഷേധാര്‍ഹമെന്ന് എസ്ഡിപിഐ

Update: 2020-07-03 18:22 GMT

എടപ്പാള്‍: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരുന്ന പൊന്നാനി താലൂക്കിലെ എടപ്പാള്‍, വട്ടംകുളം, ആലംകോട്, കാലടി, തവനൂര്‍, മേഖലയില്‍ റോഡുകള്‍ മണ്ണും കല്ലുമിട്ട് തടസ്സപ്പെടുത്തിയത് പ്രതിഷേധാര്‍ഹമായ നടപടിയാണെന്ന് എസ്.ഡി.പി.ഐ എടപ്പാള്‍ മേഖല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പ്രദേശത്തെ ജനങ്ങള്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുണ്ടെങ്കില്‍ അതിന് വേണ്ട നടപടി സ്വീകരിക്കുകയാണ് പോലീസും ബന്ധപ്പെട്ട അധികാരികളും ചെയ്യേണ്ടത്. അല്ലാതെ മുഴുവന്‍ റോഡുകളും മണ്ണിട്ടടച്ച് ആശുപത്രി കേസുകളടക്കമുള്ള ആവശ്യങ്ങളെ തടഞ്ഞ് ദുരിതത്തിലാക്കുകയല്ല. 

പൊന്നാനി താലൂക്കില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണതിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെങ്കില്‍ സര്‍ക്കാരിന്റെ സന്നദ്ധ സേവന വളണ്ടിയര്‍മാരെ ഇത്തരം മേഖലകളില്‍ ഉപയോഗപ്പെടുത്തണം. അതുപോലെതന്നെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സേവനങ്ങള്‍ പലയിടത്തും ക്രൂരമാകുന്നുണ്ട്. അതിനും വേണ്ട നടപടികള്‍ ബന്ധപ്പെട്ട ആധികാരികള്‍ കൈക്കൊള്ളണമെന്നും എസ്.ഡി.പി.ഐ എടപ്പാള്‍ മേഖല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

എസ്.ഡി.പി.ഐ എടപ്പാള്‍ മേഖല കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ളകുട്ടി, എടപ്പാള്‍ മേഖല കമ്മിറ്റി സെക്രട്ടറി നൂറുല്‍ ഹഖ്, സൈനുദ്ധീന്‍ അയങ്കലം, മുസ്തഫ തങ്ങള്‍, ഹംസ വട്ടംകുളം, റഷീദ് ചങ്ങരംകുളം എന്നിവര്‍ സംസാരിച്ചു. 

Similar News