എസ് ഡിപിഐ നേതാക്കളുടെ അറസ്റ്റ്: മലപ്പുറം ജില്ലാ ആസ്ഥാനം നിശ്ചലമായി

Update: 2020-09-08 10:05 GMT

മലപ്പുറം: പാലക്കാട് എസ്ഡിപിഐ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ജില്ല ആസ്ഥാനമായ മലപ്പുറം നിശ്ചലമായി. സംസ്ഥാനത്ത് മുഴുവൻ ജില്ല ആസ്ഥാനങ്ങളിലും ഇന്ന് രാവിലെ 11 മണിക്ക് ഹൈവെ   ഉപരോധം പ്രഖ്യാപിച്ചിരുന്നു.


മലപ്പുറം ജില്ലയിൽ നാലിടത്ത് നിന്ന് പ്രകടനമായി എത്തിയ നൂറ് കണക്കിന് പ്രവർത്തകർ മലപ്പുറം ജില്ല ആസ്ഥാനമായ കോട്ടക്കുന്ന് ജംഗ്ഷനിൽ റോഡ് ഉപരോധിക്കുകയായിരുന്നു.

മണിക്കൂറോളം മഞ്ചേരി ,പെരിന്തൽമണ്ണ ഹൈവെ നിശ്ചലമായി.

ഉപരോധസമരം എസ് ഡിപിഐ ജില്ല പ്രസിഡന്റ് സി പി എ ലത്തീഫ് ഉദ്‌ഘാടനം ചെയ്തു.ജില്ല വൈസ് പ്രസി: അഡ്വ:സാദിഖ് നടുത്തൊടി അദ്ധ്യക്ഷത വഹിച്ചു, ജില്ല ജനറൽ സിക്രട്ടറി എ കെ അബ്ദുൽ മജീദ് സ്വാഗതവും, ജില്ല സിക്ര: അഡ്വ: കെ സി നസീർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സമിതി അംഗം സി.എച്ച്.അഷ്റഫ് , പോപുലർ ഫ്രണ്ട് വെസ്റ്റ് ജില്ല പ്രസി: അഹദ് വളാഞ്ചേരി എന്നിവർ സംസാരിച്ചു.

ലോകനാഥ് ബഹറ ഡിജിപി ആയത് മുതൽ കേരള പോലീസ് ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റ പണയവസ്ഥുവായി മാറിയിരിക്കുകയാണന്നും, ആർഎസ് എസ് വിധേയത്വം വെച്ച് പൊറിപ്പിക്കില്ലന്നും നേതാക്കൾ പറഞ്ഞു. വർഷങ്ങൾക്ക് മുന്നെ പാലക്കാട് സിറാജുന്നിസ എന്ന 12 കാരിയെ വെടിവെച്ച് കൊന്ന പാലക്കാടിൻ്റെ പഴയ മണ്ണല

ല്ലെന്നും, പുതിയ സൂര്യൻ ഉദിച്ചിട്ടുണ്ടന്നും നേതാക്കൾ ഓർമ്മപ്പെടുത്തി.

Tags:    

Similar News