സംഘി ഭീകരതക്കെതിരെ എസ്ഡിപിഐ: ഏജീസ് ഓഫിസിന് മുന്‍പില്‍ ത്രിപുര മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

Update: 2021-11-06 13:30 GMT

തിരുവനന്തപുരം: ത്രിപുരയിലെ സംഘി ഭീകരതയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ത്രിപുര മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഏജീസ് ഓഫീസിന് മുന്നില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാറിന്റെ കോലം കത്തിച്ചു.

പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം പള്ളികളും സ്ഥാപനങ്ങളും തച്ചുതകര്‍ക്കുന്ന ത്രിപുരയിലെ സംഘപരിവാര്‍ ഭീകരതക്കെതിരേ രാജ്യത്ത് പ്രതിഷേധം ഉയര്‍ന്ന് വരേണ്ടതുണ്ടെന്ന് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന, പാര്‍ട്ടി ജില്ലാ സെക്ട്രറി സബീന ലുഖ്മാന്‍, ജില്ലാ ഖജാന്‍ജി ശംസുദ്ദീന്‍ മണക്കാട്, അഷ്‌കര്‍ തൊളിക്കോട്, കബീര്‍ വട്ടിയൂര്‍കാവ്, ശാഫി കാച്ചാണി, അന്‍ഫര്‍ പാളയം, യാസിന്‍ റഹീം തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

Tags: