ഇന്ധനവിലവര്‍ധന: എസ്ഡിപിഐ മാങ്കാവില്‍ സമരദിനം ആചരിച്ചു

Update: 2020-07-06 17:37 GMT

കോഴിക്കോട്: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനയ്‌ക്കെതിരേ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച സമരദിനത്തില്‍ മാങ്കാവ് മേഖല കമ്മറ്റിയും അണിചേര്‍ന്നു. കിണാശ്ശേരി മുതല്‍ കുളങ്ങര പീടിക വരെ ബൈക്ക് ഉന്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധ സമരം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സൗത്ത് മണ്ഡലം സെക്രട്ടറി ശബീര്‍ കിണ്ണശേരി, അസീസ്, അക്ബര്‍, റഹീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി