എടരിക്കോട്: 'ഫുട്‌ബോളാണ് ലഹരി' എന്ന ശീര്‍ഷകത്തില്‍ എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി നിരവധി ടീമുകള്‍ പങ്കെടുത്തു.
എടരിക്കോട് ടെര്‍ഫില്‍ നടന്ന ടൂര്‍ണമെന്റില്‍ ഫൈനല്‍ മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരപ്പനങ്ങാടി മുന്‍സിപ്പല്‍ ടീമിനെ പരാജയപ്പെടുത്തി നന്നമ്പ്ര പഞ്ചായത്ത് വിജയികളായി. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന കളിക്കാരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അഭിവാദ്യം ചെയ്ത് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതി അംഗം വി ടി ഇഖ്‌റമുല്‍ ഹഖ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് സൈതാലവി ഹാജി, ജില്ലാ കമ്മിറ്റിയംഗം ഉസ്മാന്‍ ഹാജി, മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി റിയാസ് കുരിക്കള്‍ തിരൂരങ്ങാടി സംസ്ഥാന പ്രസിഡന്റിനെ അനുഗമിച്ചു. വിജയികള്‍ക്കുളള ട്രോഫി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൈതാലവി ഹാജിയും,റണ്ണേഴ്‌സിനുളള ട്രോഫി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിയും സമ്മാനിച്ചു.
ടൂര്‍ണ്ണമെന്റില്‍ 23 വയസിന് താഴെയുളള മണ്ഡലത്തിലെ മുന്‍സിപ്പല്‍, പഞ്ചായത്ത് ടീമുകളാണ് മല്‍സരിച്ചത്. ഇര്‍ഷാദ് കൊടിഞ്ഞി ടൂര്‍ണമെന്റ് നിയന്ത്രിച്ചു. സുലൈമാന്‍ കുണ്ടൂര്‍, മുസ്ഥഫ പുതു പറമ്പ്,ബക്കര്‍ എടരിക്കോട്, നൗഫല്‍ പരപ്പനങ്ങാടി, ഹബീബ് തിരൂരങ്ങാടി , മുഹമ്മദാലി തിരൂരങ്ങാടി, സൈതലവി എന്ന ബാപ്പു പെരുമണ്ണ, റഫീഖ് കോഴിച്ചെന, ഫൈസല്‍ കൊടിഞ്ഞി, ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ തല മല്‍സരം ഈ മാസം 24 ന് മലപ്പുറത്ത് നടക്കും.
