നിയമ പോരാട്ടത്തിന് പിന്തുണ; വിസ്മയയുടെ വസതി സന്ദര്‍ശിച്ച് എസ്ഡിപിഐ നേതാക്കള്‍

Update: 2021-06-24 08:17 GMT

കൊല്ലം: ഭര്‍തൃ പീഡനം മൂലം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലമേല്‍ കൈതോട് വിസ്മയയുടെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം വിസ്മയയുടെ മരണത്തിന് ഉത്തരവാദികളയവര്‍ക്കെതിരെയുള്ള നിയമ പോരാട്ടത്തിന് പിന്തുണയും ഉറപ്പ് നല്‍കി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജോണ്‍സന്‍ കണ്ടച്ചിറ, സെക്രട്ടറി എം ഷഫീഖ്, ജില്ലാ കമ്മിറ്റിഅംഗം ഷറാഫത് മല്ലം, മണ്ഡലം ഖജാന്‍ജി അബ്ദുല്‍ സലാം ഫൈസി എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം നടത്തിയത്.

Tags: