എസ്ഡിപിഐ അനുസ്മരണം സംഘടിപ്പിച്ചു

Update: 2022-12-18 09:04 GMT

കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി ടി കരുണാകരന്‍ വൈദ്യര്‍, ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന നജീബ് അത്തോളി എന്നിവരെ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. സത്യത്തിനും നീതിക്കും വേണ്ടി മുന്നില്‍ നടന്ന് പ്രവര്‍ത്തിച്ച നേതാക്കളുടെ നിലപാടുകള്‍ ഉയര്‍ത്തിയ ആവേശം ചെറുതായിരുന്നില്ലെന്ന് പ്രാസംഗികര്‍ അനുസ്മരിച്ചു.

മുസ്തഫ കൊമ്മേരി, എന്‍ കെ റഷീദ് ഉമരി, കെ ഷമീര്‍, കെ പി ഗോപി, ടി പി മുഹമ്മദ്, ഷംസീര്‍ ചോമ്പാല, റസ്സാഖ് ആരാമ്പ്രം, സലിം കാരാടി, കെ കെ ഫൗസിയ, പി ടി അഹമ്മദ്, ടി കെ അസീസ് മാസ്റ്റര്‍, ജലീല്‍ സഖാഫി, എം എ സലിം, അഡ്വ.ഇ കെ മുഹമ്മദ് അലി, സി കെ റഹിം സംസാരിച്ചു.

Tags:    

Similar News