കോഴിക്കോട്: കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ വാര്‍ഡ് 30 കൊമ്മേരി ഡിവിഷനില്‍ എസ്ഡിപിഐ മത്സരരംഗത്ത് വരാന്‍ തീരുമാനിച്ചത് യുഡിഎഫിനും എല്‍ഡിഎഫിനും ശക്തമായ ഭീഷണി ഉയര്‍ത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ കൗണ്‍സിലര്‍ കവിത അരുണും , എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി യുവ സാരഥി ടി. അഞ്ജുവും മത്സരരംഗത്ത് എത്തി. എന്‍.ഡിഎയുടേയും എസ്ഡിപിഐയുടേയും സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും.
2010ലെ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിലെ കവിത അരുണ്‍ 26 വോട്ടുകള്‍ക്കാണ് എല്‍ ഡി എഫിന്റെ കുത്തക വാര്‍ഡായിരുന്ന കൊമ്മേരിയില്‍ അട്ടിമറി വിജയം നേടിയത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി എന്‍.കെ സുഹറാബി നേടിയ 98 വോട്ടുകളാണ് നിര്‍ണായകമായത്. എല്‍ ഡി എഫിന് കലാകാലങ്ങളില്‍ ലഭിച്ചിരുന്ന വോട്ടാണ് അന്ന് എസ് ഡി പി ഐക്ക് ലഭിച്ചത്. 2015 ലെ തെരെഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തിയ എസ്ഡി പി ഐ ഈ തെരെഞ്ഞെടുപ്പിലും കൂടുതല്‍ വോട്ടുകള്‍ നേടിയാല്‍ യു.ഡി.എഫിനും എല്‍ഡിഎഫിനും ഒരു പൊലെ ഭീഷണിയാവും. ശക്തമായി മത്സര രംഗത്തിറക്കുവാനാണ് എസ് ഡി പി ഐ തീരുമാനം.