കാര്‍ഷിക ബിരുദ റാങ്ക് ജേതാവിന് എസ്ഡിപിഐയുടെ ആദരം

Update: 2020-10-20 00:36 GMT

പെരുമ്പടപ്പ്: കേരള കാര്‍ഷിക സര്‍വകലാശാല ബിരുദ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ പെരുമ്പടപ്പ് സ്വദേശിനി തെസ്നീമിനെ എസ്ഡിപിഐ പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി മെമോന്റോ നല്‍കി ആദരിച്ചു. എസ്ഡിപിഐയുടെ പ്രവാസി സംഘടനയായ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ക്യാഷ് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു.

പെരുമ്പടപ്പിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ തങ്കലിപികളിലെഴുതപ്പെട്ട് സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടി പെരുമ്പടപ്പ് പ്രദേശത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് തസ്‌നീം പത്തുകണ്ടത്തില്‍. തെസ്‌നീമിന്റെ വിജയം വരും തലമുറക്ക് പ്രചോദനമാവട്ടെ എന്ന് എസ്ഡിപിഐ ഭാരവാഹികള്‍ ആശംസിച്ചു.

എസ്ഡിപിഐ പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഫിയാന്‍, പഞ്ചായത്ത് സെക്രട്ടറി ഷാജി, പഞ്ചായത്ത് കമ്മിറ്റി അംഗം ഷക്കീര്‍ പെരുമ്പടപ്പ് , പഞ്ചായത്ത് കമ്മിറ്റി അംഗം ഫൈസല്‍, പെരുമ്പടപ്പ് ബ്രാഞ്ച് സെക്രട്ടറി റാഷിദ്, അബൂബക്കര്‍ ഹാജി ഇന്ത്യന്‍ സോഷ്യല്‍ ഫോറം എന്നിവര്‍ സന്നിഹിതരായിരുന്നു.