പഠന മികവ് പുലര്‍ത്തിയവരെ എസ്ഡിപിഐ ആദരിച്ചു

Update: 2021-09-09 09:08 GMT

മലപ്പുറം: വിവിധ മേഖലകളില്‍ പഠനവികവ് പുലര്‍ത്തിയവരെ എസ്ഡിപിഐ ചേപ്പൂര് ബ്രാഞ്ച് കമ്മറ്റി ആദരിച്ചു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സയ്യിദ് അലവി മൗലദ്ദവീല ഹിഫിള് ഖുര്‍ആന്‍ കോളേജില്‍ നിന്നും പരിശുദ്ധ ഖുര്‍ആന്‍ പരിപൂര്‍ണ്ണമായും മനപ്പാഠമാക്കിയ ഹാഫിള് സി എം മുഹമ്മദ് നജാദ്, ജാമിയ സാഅദിയ അറബിക് കോളേജില്‍ നിന്നും അറബിക്,ഉറുദു,പേര്‍ഷ്യന്‍ ഭാഷകളില്‍ ബിരുദം കരസ്ഥമാക്കിയ വി പി ഹംസ സഅദി എന്നിവരെയാണ് ആദരിച്ചത്.



എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറി പി ടി ഇസ്മായില്‍, ജോ.സെക്രട്ടറി എന്‍ കെ ജാബിര്‍,ഖജാന്‍ജി കെ കെ സ്ജാസ്, സി മന്‍സൂര്‍ നേതൃത്വം നല്‍കി.




Tags:    

Similar News