വൈക്കം താലൂക്കാശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരേ എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Update: 2025-02-03 09:34 GMT

വൈക്കം: ശനിയാഴ്ച വൈകീട്ട് തലയ്ക്കു പരിക്കേറ്റ് ചികില്‍സയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ടതില്‍ താലൂക്കാശുപത്രിയിലെ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ എസ്ഡിപിഐ വൈക്കം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.


കച്ചേരി കവലയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് താലൂക്ക് ആശുപത്രി പരിസരത്ത് വച്ച് പോലീസ് തടഞ്ഞു, തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധ ധര്‍ണ്ണ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി നിസാം ഇത്തിപ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുജീബ് വെട്ടിക്കാട്ട് മുക്ക്, വൈസ് പ്രസിഡന്റ് പ്രഹ്ലാദന്‍ മുച്ചൂര്‍ക്കാവ്, സെക്രട്ടറി അല്‍ദിഷ് ഹംസ, നവാസ് വൈക്കം തുടങ്ങിയവര്‍ സംസാരിച്ചു.


Tags: