മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: ഡോ. തസ് ലിം റഹ്മാനിക്ക് ചിഹ്നം കത്രിക

Update: 2021-03-22 12:53 GMT

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. കത്രികയാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായ ഡോ. തസ്‌ലിം റഹ്മാനിയുടെ ചിഹ്നം.

എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ലീഗിന്റെ അബ്ദുസമദ് സമദാനിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി ദേശീയ വൈസ്പ്രസിഡന്റ് അബ്ദുല്ലക്കുട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും മല്‍സര രംഗത്തുണ്ട്. വി പി സാനു ചുറ്റിക അരിവാള്‍ നക്ഷത്രത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി കോണി ചിഹ്നത്തിലും അബ്ലുല്ലക്കുട്ടി താമര അടയാളത്തിലും മല്‍സരിക്കും.

ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച് ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് മലപ്പുറം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.