തെരുവില്‍ എസ്ഡിപിഐയെ നേരിടാന്‍ ഭയപ്പെടുന്ന ആര്‍എസ്എസ് പാര്‍ലമെന്റില്‍ ഭയപ്പെടുന്ന കാലം വിദൂരമല്ല

Update: 2021-04-01 06:40 GMT

വള്ളികുന്ന്: എസ്ഡിപിഐയെ നേരിടാന്‍ ഭയപ്പെടുന്ന ആര്‍എസ്എസ് പാര്‍ലമെന്റിലും എസ്ഡിപിഐ ഭയപ്പെടുന്ന കാലം വിദൂരമല്ലന്ന് മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഡോ: തസ്‌ലിം റഹ്മാനി. വള്ളിക്കുന്ന് മണ്ഡലത്തിലെ പര്യടന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിനെയും എല്‍ഡിഎഫിനേയും വിലക്കുവാങ്ങിക്കൊണ്ടിരിക്കുന്ന ആര്‍എസ്എസ്സിനെ താലോലിക്കുന്ന നയമാണ് ഇരുകൂട്ടരും സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഫാഷിസ്റ്റുകള്‍ക്കെതിരെ ഇവര്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നത്.

ഇന്ത്യാ രാജ്യത്ത് പ്രതീക്ഷയുടെ പുത്തന്‍നാമ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അത് എസ്ഡിപിഐയുടേത് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സമിതി അംഗം പ്രെഫ. പി.കോയ, സംസ്ഥാന സമിതി അംഗം അഡ്വ. റഹിം, ജില്ലാ സിക്രട്ടറി മുസ്തഫ പാമങ്ങാടന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ ഹമീദ് പരപ്പനങ്ങാടി, ഷറഫു പളളിക്കല്‍, മജീദ് മൂന്നിയൂര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം പര്യടനത്തില്‍ പങ്കെടുത്തു.

ഇന്നത്തെ പര്യടനം പാറക്കടവ്, ചുഴലി, കുണ്ടന്‍ കടവ്, പാറക്കാവ്, കൊടക്കാട് തുടങ്ങി സ്ഥലങ്ങള്‍ക്ക് ശേഷം ചേളാരിയില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ ദേശീയ നേതാക്കള്‍ സംബന്ധിക്കും.

Tags:    

Similar News