ആലപ്പി രംഗനാഥിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

തികഞ്ഞ മതേതരവാദിയും മാനവികതയ്ക്കും സൗഹാര്‍ദ്ദത്തിനും അങ്ങേയറ്റം പ്രധാന്യം നല്‍കിയിരുന്ന മഹദ്‌വ്യക്തിത്വത്തെയാണ് കൈരളിക്കു നഷ്ടമായിരിക്കുന്നത്

Update: 2022-01-17 07:37 GMT

തിരുവനന്തപുരം: കവിയും ചലച്ചിത്ര സംഗീതസംവിധായകനും നാടകരചയിതാവുമായിരുന്ന ആലപ്പി രംഗനാഥിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ അനുശോചിച്ചു. മലയാള ചലച്ചിത്ര സംഗീത സംവിധാന രംഗത്ത് വേറിട്ട പാത വെട്ടിത്തുറന്ന വ്യക്തിയായിരുന്നു അദ്ദേഹം. സംഗീത സംവിധാനവും ഗാനരചനയും അദ്ദേഹത്തിന് ഒരേപോലെ വഴങ്ങി. അഞ്ച് പതിറ്റാണ്ട് നീണ്ട പ്രവര്‍ത്തന മേഖലയില്‍ രണ്ടായിരത്തോളം ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. തികഞ്ഞ മതേതരവാദിയും മാനവികതയ്ക്കും സൗഹാര്‍ദ്ദത്തിനും അങ്ങേയറ്റം പ്രധാന്യം നല്‍കിയിരുന്ന മഹദ്‌വ്യക്തിത്വത്തെയാണ് കൈരളിക്കു നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവരുടെയും സുഹൃത്തുക്കളുടെയും മലയാള സംഗീതലോകത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പി കെ ഉസ്മാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags: