തലേക്കുന്നില്‍ ബഷീറിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

Update: 2022-03-25 14:05 GMT

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ അനുശോചിച്ചു. രണ്ട് തവണ ലോകസഭാംഗമായും രാജ്യസഭാ അംഗമായും എംഎല്‍എയായും പ്രവര്‍ത്തിച്ച അദ്ദേഹം മികച്ച പാര്‍ലമെന്റേറിയനായിരുന്നു. രാഷ്ട്രീയത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക സാഹിത്യ സഹകരണരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി പുസ്തകങ്ങള്‍, ലേഖനങ്ങള്‍, നിരൂപണങ്ങള്‍ എന്നിവയും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നതായും അജ്മല്‍ ഇസ്മായീല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

Tags: