സാഹിത്യകാരന്‍ ടി പി രാജീവന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

Update: 2022-11-03 12:50 GMT

തിരുവനന്തപുരം: കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി പി രാജീവന്റെ (തച്ചംപൊയില്‍ രാജീവന്‍) വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ അനുശോചിച്ചു. ഉജ്ജ്വലമായ രാഷ്ട്രീയ ദര്‍ശനങ്ങള്‍ കൊണ്ട് എഴുത്തുകളെ സമ്പുഷ്ടമാക്കിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. ഉറച്ച നിലപാടുകള്‍ ഉറക്കെ പറയാന്‍ മടിക്കാത്ത നിര്‍ഭയനായ മനുഷ്യാവകാശ പോരാളിയായിരുന്നു ടി പി രാജീവന്‍.

ഒരു മുസ്‌ലീമിന് ഇന്ത്യന്‍ പൗരത്വം പോയാല്‍ താന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന പൗരത്വ പ്രക്ഷോഭകാലത്തെ പ്രഖ്യാപനം ടി പി രാജീവന്റെ നിലപാടിന്റെയും നീതിബോധത്തിന്റെയും കണിശത വ്യക്തമാക്കുന്നു. മതനിരപേക്ഷത കടുത്ത വെല്ലുവിളി നേരിടുന്ന വര്‍ത്തമാനകാലത്ത് അദ്ദേഹത്തിന്റെ അകാലവിയോഗം കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബക്കാര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, സാഹിത്യപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ വരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും കൃഷ്ണന്‍ എരഞ്ഞിക്കല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags:    

Similar News