ദളിത് സംവരണ അട്ടിമറിക്കെതിരെ എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ നടത്തി

Update: 2022-03-10 08:28 GMT

എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി ദളിത് സംവരണ അട്ടിമറിക്കെതിരെ മലപ്പുറം കളക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു



മലപ്പുറം:പട്ടികജാതി,പട്ടികവര്‍ഗ സ്‌പെഷ്യല്‍ റിക്രൂട്‌മെന്റ് പുനഃസ്ഥാപിക്കുക,സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുല്‍ ഹമീദ് ഉല്‍ഘാടനം ചെയ്തു.പിണറായി സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടികളാണ് പിന്തുടരുന്നതെന്ന് അബ്ദുല്‍ ഹമീദ് പറഞ്ഞു.

മുഖ്യധാരാ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്കും ജനസംഖ്യാനുപാധിക സംവരണം ഉറപ്പ് വരുത്തണം. നിലവിലുള്ള നാമമാത്ര സംവരണം പോലും അട്ടിമറിക്കുന്ന നിലപാട് ഇടത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. മുന്നാക്ക സംവരണം എന്ന സവര്‍ണ്ണ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ നടപടി തിരുത്തുന്നത് വരെ പാര്‍ട്ടി പ്രക്ഷോഭ പരിപാടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഡോ സി എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.ദളിത് ആക്ടിവിസ്റ്റ് വി പ്രഭാകരന്‍,എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ആക്റ്റിംഗ് പ്രസിഡണ്ട് കെ പി ഒ റഹ്മത്തുല്ല,വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി റൈഹാനത്ത് കോട്ടക്കല്‍,എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ സാദിഖ് നടുത്തൊടി,ട്രഷറര്‍ കെ സി സലാം,സൈതലവിഹാജി,എ ബീരാന്‍കുട്ടി,മുസ്തഫ പാമങ്ങാടന്‍,മുര്‍ഷിദ് ഷമീം,കുഞ്ഞാലന്‍ കുരിക്കള്‍,അഡ്വ എ എ റഹീം എന്നിവര്‍ സംസാരിച്ചു.


Tags:    

Similar News