എസ്ഡിപിഐ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടു; കെ കെ അബ്ദുല്‍ ജബ്ബാര്‍ അഴീക്കോടും മുസ്തഫ കൊമ്മേരി കൊടുവള്ളിയിലും മല്‍സരിക്കും
കോഴിക്കോട്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധപ്പെടുത്തി. സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍ അഴീക്കോടും മുസ്തഫ കൊമ്മേരി കൊടുവള്ളിയിലും ജനവിധി തേടും.
വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാന്‍ എന്നിവരും സംബന്ധിച്ചു.
മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍
1. ഇര്‍ഷാദ് കന്യാകുളങ്ങര (നെടുമങ്ങാട്)
2. റിയാസ് അയത്തില്‍ (ഇരവിപുരം)
3. അഡ്വ. ഫൈസി എം പാഷ (പത്തനാപുരം)
4. എം കെ നിസാമുദ്ദീന്‍ (ചങ്ങനാശ്ശേരി)
5. ടി എം മൂസ (കോതമംഗലം)
6. ചന്ദ്രന്‍ തിയ്യത്ത് (ചേലക്കര)
7. ടി എം മുസ്തഫ കുളപ്പുള്ളി (ഷൊര്‍ണൂര്‍)
8. ഹസ്സന്‍ ചിയാനൂര്‍ (തവനൂര്‍)
9. അഷറഫ് പുത്തനത്താണി (തിരൂര്‍)
10. ഇസ്മായീല്‍ കമ്മന (പേരാമ്പ്ര)
11. ജമാല്‍ ചാലിയം (ബേപ്പൂര്‍)
12. ബബിത കെ ബി (മാനന്തവാടി)
13. ബഷീര്‍ കണ്ണാടിപ്പറമ്പ് (ധര്‍മടം)
14. റഫീഖ് കീച്ചേരി (മട്ടന്നൂര്‍)
15. സമദ് അമ്പലത്തറ (കാഞ്ഞങ്ങാട്).